Dec 23, 2024 03:11 PM

എറണാകുളം: ( www.truevisionnews.com ) പെരിയ ഇരട്ടക്കൊല കേസിൽ വിധി ഈ മാസം 28ന്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലാണ് എറണാകുളം സിബിഐ കോടതി 28ന് വിധി പറയുന്നത്.

സമീപകാലത്ത് സിപിഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോൺഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്.

തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർത്ത കേസിൽ സിബിഐ പത്ത് പ്രതികളെക്കൂടി ഉൾപ്പെടുത്തുകയായിരുന്നു.

ആകെ 24 പ്രതികളുള്ള കേസിൽ സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് ഒന്നാം പ്രതി.

നിരവധി പ്രാദേശിക നേതാക്കളും കേസിൽ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

#PeriyaDoubleMurder #Verdict #case #killing #SarathLal #Kripesh #December

Next TV

Top Stories